കലാരവത്തിൽ ചേർത്തല
1374566
Thursday, November 30, 2023 1:00 AM IST
ചേർത്തല: ജില്ലാ കലോത്സവ നൃത്തവേദികളിൽ നിറഞ്ഞാടി വിദ്യാർഥികൾ. നൃത്തമത്സരങ്ങൾ ഒന്നിനൊന്ന് മികച്ചത്. കാണികളുടെ മനം കവർന്നും ജഡ്ജസിനെ വട്ടം കറക്കിയും ഒന്നിനൊന്ന് മികച്ച് പ്രകടനങ്ങൾ.
ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു പി വിഭാഗം അവതരിപ്പിച്ച കുച്ചുപ്പുടിയും മോഹിനിയാട്ടവും മറ്റു നൃത്തങ്ങളും കാണികളുടെ നയനമോഹനം.
തിങ്ങിനിറഞ്ഞ സദസിനെ കയ്യടക്കിയാണ് ഒപ്പന. ഒപ്പനയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച എല്ലാ ഗ്രൂപ്പുകൾക്കും എ ഗ്രേഡ് ലഭിച്ചത് മത്സരത്തിന്റെ ഭംഗി വിളിച്ചോതുന്നതി. വട്ടപ്പാട്ട് മത്സരവും കാണികളുടെ മത്സരത്തേക്കാൾ ഉത്സവമയം. രാവിനെ പകലാക്കിയും പകലിനെ വർണ മനോഹരമാക്കിയും ചേർത്തലയുടെ മണ്ണിൽ കലാരവങ്ങൾ വിസ്മയം തീർക്കുന്നു.