തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ സ​ർ​വ​ക​ലാ​ശാ​ല അ​ത്‌ലറ്റി​ക് മീ​റ്റി​ൽ കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​യു​ടെ മു​ന്നേ​റ്റം. ആ​ദ്യ ദി​ന​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 33 പോ​യി​ന്‍റോ​ടെ എ​ൽ​എ​ൻ​സി​പി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. ആ​ല​പ്പു​ഴ എ​സ്ഡി 27 പോ​യി​ന്‍റു​മാ​യി ര​ണ്ടാമ​തും പു​ന​ലൂ​ർ എ​സ്എ​ൻ 26 പോ​യി​ന്‍റോടെ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട ്. 24 പോ​യി​ന്‍റു​മാ​യി അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സാ​ണ് പ​ട്ടി​ക​യി​ൽ നാ​ലാ​മ​തു​ള്ളത്.

മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​ത്തെ നി​ർ​ണ​യി​ക്കു​ന്ന 100 മീ​റ്റ​റി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ സി.​വി. അ​നു​രാ​ഗും (10.94 സെ​ക്ക​ൻ​ഡ്) വ​നി​താ വി​ഭാ​ഗ​ത്തി​ൽ ആ​ ല​പ്പു​ഴ എ​സ്​ഡി കോ​ള​ജി​ലെ ആ​ർ.​ശ്രീ​ല​ക്ഷ്മി​യും (12.66 സെ​ക്ക​ൻ​ഡ്) ഒ​ന്നാ​മ​താ​യി ഓ​ടി​യെ​ത്തി. 400 മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്.​ അ​ന​ന്ത​ൻ ഒ​ന്നാ​മ​തും (49.46 സെ​ക്ക​ൻ​ഡ്) കൊ​ല്ലം ടി​ക​ഐ​മ്മി​ലെ പി. ​മു​ഹ​മ്മ​ദ് ബേ​സി​ൽ ര​ണ്ട ാമ​തും (49.59 ) തി​രു​വ​ന​ന്ത​പു​രം എം.​ജി​യ കോ​ള​ജി​ലെ പ​ര​മേ​ശ്വ​ര​ൻ പ്ര​ദീ​പ് (50.74) മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. ഈ ​ഇ​ന​ത്തി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സി​ലെ സാ​നി​യാ ട്രീ​സാ ടോ​മി 58.26 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് സ്വ​ർ​ണ​ത്തി​ന് ഉ​ട​മ​യാ​യ​പ്പോ​ൾ ചേ​ർ​ത്ത​ല എ​സ്എ​ന്നി​ലെ എ​സ്.​ സാ​യൂ​ജ്യ വെ​ള്ളി​യും കൊ​ല്ലം എ​സ്എ​ന്നി​ലെ ഗ്ലോ​റി​യ ബി.​ യോ​ഹ​ന്നാ​ൻ വെ​ങ്ക​ല​വും നേ​ടി. വ​നി​ത​ക​ളു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ വൈ​ഷ്ണ​വി ബി.​സു​നി​ൽ 24.55 മീ​റ്റ​ർ ദൂ​രം താ​ണ്ട ി സ്വ​ർ​ണ​വും 20.10 മീ​റ്റ​ർ എ​റി​ഞ്ഞ് അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സി​ലെ മി​ത്രാ സു​രേ​ഷ് വെ​ള്ളി​യും നേ​ടി. ഈ ​ഇ​ന​ത്തി​ൽ പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജി​ലെ എ​സ്.​ ശ്രീല​ക്ഷ്മി വെ​ങ്ക​ലം നേ​ടി. ഹൈ​ജം​പി​ൽ കൊ​ല്ലം ടി​ക​ഐ​മ്മി​ന്‍റെ സി.​ ഹൃ​ദ്യ (1.35 മീ​റ്റ​ർ) സ്വ​ർ​ണ​വും കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​യി​ലെ വി​സ്മ​യ വി​ജ​യ​ൻ (1.35) വെ​ള്ളി​യും ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സി​ലെ ജോ​സ്നാ ജേ​ക്ക​ബ് (1.25 മീ​റ്റ​ർ) വെ​ങ്ക​ല​വും നേ​ടി.

ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. മോ​ഹ​ൻ കു​ന്നു​മ്മ​ൽ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ജി.​ മു​ര​ളീ​ധ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. കെ.​ഐ.​റ​സി​യ, രാ​ജ്യാ​ന്ത​ര സ​ർ​വ​ക​ലാ​ശാ​ല അ​ത്‌ലറ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത ആ​ർ.​ രാ​ജേ​ഷ്, സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ.​ ബി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.