സമരം സർക്കാരിന്റെ കണ്ണുതുറപ്പിക്കും: ഷിബു ബേബി ജോൺ
1374243
Wednesday, November 29, 2023 12:13 AM IST
മങ്കൊമ്പ്: നെൽകർഷകരെ ശത്രുക്കളായി കാണുന്ന പിണറായി സർക്കാരിന്റെ കണ്ണു തുറപ്പിക്കുവാൻ കൊടിക്കുന്നിൽ സുരേഷിന്റെ സഹനസമരം ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്നു ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
സർക്കാർ അതിനു തയാറായില്ലെങ്കിൽ സഹനം വിട്ടുള്ള പ്രക്ഷോഭ സമരങ്ങൾ യുഡിഎഫ് ഏറ്റെടുത്തു നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി നടത്തുന്ന ത്രിദിന ഉപവാസ സത്യഗ്രഹ സമരത്തിന്റെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ, കൺവീനർ ബി. രാജശേഖരൻ, കൊല്ലം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെപിസിസി സെക്രട്ടറി കെ. ശശിധരൻ, ആർഎസ്പി ജില്ലാ സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ, മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, അനി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.