ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
1374240
Wednesday, November 29, 2023 12:13 AM IST
അർത്തുങ്കൽ: ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിന്റെയും അർത്തുങ്കൽ സിസിഎം ഐടിസി പിടിഎയുടെയും നേതൃത്വത്തിൽ സിസിഎം ഐടിസിയിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജി.ബി. മുകേഷ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കെ.തോമസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ജോഷി, സിവിൽ എക്സൈസ് ഓഫീസർ കെ.ആർ. രാജീവ്, പൂർവ വിദ്യാർഥിയും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ സുരേഷ്, രാജപ്പൻ പിള്ള എന്നിവർ പ്രസംഗിച്ചു