രുചിയുടെ മേളപ്പെരുക്കം ഒരുക്കാന്‍ അമ്പലപ്പുഴ ടീം
1373934
Monday, November 27, 2023 11:39 PM IST
ചേര്‍ത്തല: കലോത്സവ വേദിക്കു പുതിയ രുചിക്കൂട്ടുകളൊരുക്കി അമ്പലപ്പുഴ കാക്കാഴം നാലുതറയില്‍ രാജേഷും കൂട്ടരും. പ്രസിദ്ധമായ അമ്പലപ്പുഴ നാടകശാലസദ്യ കഴിഞ്ഞ 26 വര്‍ഷമായി ഒരുക്കുന്നതും രാജേഷ് ആണ്.
14 വര്‍ഷമായി കലോത്സവവേദിയില്‍ സദ്യയൊരുക്കുന്ന പരിചയ സമ്പത്താണ് മുതല്‍ക്കൂട്ട്. പാചകക്കാരില്‍ ഏറെയും ബന്ധുക്കള്‍. ഇന്നലെ ഉച്ചയ്ക്ക് സദ്യയോടെയാണ് പാചകപ്പുര ആരംഭിച്ചത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഉള്‍പ്പെടെ മൂന്ന് നേരത്തെ ഭക്ഷണമാണ് 15 ഓളം പാചകക്കാര്‍ ചേര്‍ന്നൊരുക്കുന്നത്.