ചവിട്ടുനാടകത്തിന് ഒന്നാം സ്ഥാനം; അതില്‍ കണ്ണീരിന്റെ നനവും
1373933
Monday, November 27, 2023 11:39 PM IST
ചേർത്തല: കുട്ടനാടൻ കാർഷികമേഖലയിൽ നിന്ന് അരങ്ങിലെത്തിയ മിത്രക്കരി സെന്റ് സേവ്യേഴ്സ് എച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിച്ച ചവിട്ടുനാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയെങ്കിലും കുട്ടികൾക്കും അധ്യാപകർക്കും അതിൽ കണ്ണീരിന്റെ നനവ്. കളമശേരി കുസാറ്റ് അപകടത്തിൽ മരിച്ചുവീണ ആൻ റിഫ്തയുടെ പിതാവ് ചവിട്ടുനാടക ആചാര്യൻ റോയ് ജോർജ് കുട്ടിയായിരുന്നു ഇവരുടെ പരിശീലകൻ.
62 ദിവസം 12 ഓളം കുട്ടികളെ ഉപാസനപോലെയായായിരുന്നു റോയ് ജോർജുകുട്ടി പരിശീലിപ്പിച്ചത്. വിശുദ്ധ സെബസ്ത്യാനോസിന്റെ മാതാപിതാക്കളോടുള്ള ഭയഭക്തി ബഹുമാനം വരച്ചുകാട്ടുന്ന നാടകത്തിന്റെ രചനയും സംവിധാനവും റോയ് ജോർജുകുട്ടി തന്നെയായിരുന്നു.
വിജയം ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും വിജയം റോയ് ജോർജുകുട്ടിക്ക് സമർപ്പിക്കുകയാണെന്നും പ്രഥമാധ്യാപിക ഷീനാ പോൾ പറഞ്ഞു.