ക്രിസ്തു രാജത്വ തിരുനാളും വിശ്വാസപ്രഖ്യാപന റാലിയും
1373706
Monday, November 27, 2023 12:48 AM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷിച്ചു. വിശുദ്ധ കുർബാനയ്ക്ക് ഫാ. സെൻ കല്ലുങ്കൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിശ്വാസ പ്രഖ്യാപനറാലി നടത്തി. വികാരി റവ. ഡോ. ആന്റോ ചേരാൻതുരുത്തി, സഹവികാരിമാരായ ഫാ. ലിജോയ് വടക്കാഞ്ചേരി, ഫാ.ബോണി കട്ടക്കകത്തുട്ട്, ഫാ.ജോസ് പാലത്തിങ്കൽ എന്നിവര്‍ നേതൃത്വം നൽകി.
ചേര്‍ത്തല: വാരനാട് ലിസ്യൂ നഗർ ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാള്‍ ആഘോഷിച്ചു. തിരുനാളിന്റെ ഭാഗമായി നടത്തിയ വിശ്വാസപ്രഖ്യാപന റാലിക്ക് ഫാ. അനിൽ കിളിയേലികുടി, സോണിച്ചൻ മേരിസദനം, സിസ്റ്റര്‍ സുജിത, സിസ്റ്റര്‍ വീണ, സാജു മഠത്തിൽ, ജോൺസൺ ചിറയത്ത് എന്നിവർ നേതൃത്വം നല്കി.
ചേർത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുരാജത്വ തിരുനാളും വിശ്വാസ പ്രഖ്യാപന റാലിയും നടത്തി. തൈയ്ക്കൽ സെൻ്റ് ജോസഫ് ആന്റ് മേരി പള്ളിയിൽ ആഘോഷമായ തിരുനാൾ സമൂഹദിവ്യബലിക്കു ശേഷം വിശ്വാസ പ്രഖ്യാപന റാലിയിൽ വിവിധ കുടുംബ യൂണിറ്റുകളും ഭക്തസംഘടനകളും പങ്കെടുത്തു. തൈയ്ക്കൽ ബീച്ച് ,ഒറ്റമശേരി വഴി തങ്കിപ്പള്ളിയിൽ എത്തിച്ചേർന്ന റാലിക് ശേഷം. പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം, നേർച്ചക്കഞ്ഞി വിതരണവും നടന്നു. വികാരി ഫാ.ജോർജ് എടേഴത്ത്, സഹവികാരിമാരായ ഫാ.റിൻസൺ കാളിയത്ത്, ഫാ.സിബി കിടങ്ങേത്ത്, ഫാ.ലോബോ ലോറൻസ് എന്നിവർ നേതൃത്വം നൽകി.