ഗ്യാസ് കട്ടര്ഉപയോഗിച്ച് ആംബുലന്‍സ് കേടുവരുത്തി; പോലീസ് അന്വേഷണം തുടങ്ങി
1373703
Monday, November 27, 2023 12:47 AM IST
ചേര്‍ത്തല: ദേശീയ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ആംബുലന്‍സിന്റെ സൈലന്‍സര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധര്‍ അറുത്തു മാറ്റി കേടുവരുത്തി. സംഭവം അട്ടിമറിനീക്കമാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പട്ടണക്കാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പട്ടണക്കാട് ഹൈസ്ക്കൂളിനു സമീപത്തിട്ടിരുന്ന മെഡി പള്‍സ് എന്ന ആമ്പുലന്‍സാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ആസൂത്രിതമായ അക്രമത്തില്‍ കേടുപറ്റിയത്. പട്ടണക്കാട് ആറാം വാര്‍ഡില്‍ രജീഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലന്‍സ്.