മാവേലിക്കര സബ് ആർടി ഓഫീസിന് വീണ്ടും മെഡൽ തിളക്കം
1373699
Monday, November 27, 2023 12:47 AM IST
മാവേലിക്കര: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്സ് ട്രാൻസ്പോർട്ട് മെഡൽ 2023 പ്രഖ്യാപിച്ചു. മാവേലിക്കര സബ് ആർടി ഓഫിസിലെ എഎംവിഐ എൻ. പ്രസന്നകുമാറിലൂടെയാണ് മെഡൽ മാവേലിക്കര സബ് ആർടി ഓഫീസിലേക്ക് വീണ്ടുമെത്തുന്നത്.
2018 ൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം മുമ്പ് വിദേശ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷം കേരളത്തിൽ അധ്യാപക നായും കേരള വനം വകുപ്പ് ഉദ്യോഗസ്ഥനായും സേവനം അനുഷ്ടിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പിൽ സേവനം ആരംഭിച്ചത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു പരിയായി സാമൂഹ്യ പ്രതി ബദ്ധതയോടെ വകുപ്പിലും പൊതുരംഗത്തും നിരവധി സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചത് പരിഗണിച്ചു കൂടിയാണ് ഈ അംഗീകാരം.
ഒരു മികച്ച പ്രാസംഗികൻ കൂടിയായ ഇദ്ദേഹം നിരവധി റോഡ് സുരക്ഷാ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാവേലിക്കര വള്ളികുന്നം സ്വദേശിയാണ്. വള്ളികുന്നം ഇലിപ്പക്കുളത്ത് ദേവപ്രിയയിൽ നളിനിയുടെയും പരേതനായ നാരായണന്റെയും മകനാണ്. ഭാര്യ: സൗമ്യ (സംഗീതാധ്യാപിക). മക്കൾ: ദേവഗായത്രി, ദേവാംഗി (സ്കൂൾ വിദ്യാർഥിനി).