ചങ്ങനാശേരി മാരത്തണ്‍ ഇന്ന്
1373379
Sunday, November 26, 2023 12:45 AM IST
ചങ്ങനാശേരി: ലഹരിക്കെതിരേയുള്ള പ്രയാണം എന്ന മുദ്രാവാക്യവുമായി സര്‍ഗക്ഷേത്ര സംഘടിപ്പിക്കുന്ന രണ്ടാമത് പ്രഫഷണല്‍ ചങ്ങനാശേരി മാരത്തണ്‍ ഇന്ന് രാവിലെ അഞ്ചിന് ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടില്‍ നിന്നുമാരംഭിക്കും.
ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന് ഫ്ളാഗ് ഓഫ് ചെയ്യും. കുരിശുംമൂട്, റെയില്‍വേ ബൈപാസ്, ളായിക്കാട്, പാലാത്രച്ചിറ വഴി തുരുത്തി അഞ്ചല്ക്കുറ്റിയിലെത്തി ക്രിസ്തുജ്യോതിയില് സമാപിക്കുന്നതാണ് 21 കിലോമീറ്റര്‍ മാരത്തണ്‍.
ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടില്നിന്നുമാരംഭിച്ച് റെയില്‍വേ, ബൈപാസ്, ളായിക്കാട് ജംഗ്ഷനില്‍ എത്തി തിരികെ ക്രിസ്തുജ്യോതിയില് സമാപിക്കുന്ന 10 കിലോമീറ്റര്‍ മാരത്തണ്‍ 5.30ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നന്ദകുമാര്‍ വി. ഫ്ളാഗ് ഓഫ് ചെയ്യും.
മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടില്നിന്നുമാരംഭിച്ച് വലിയകുളം ജംഗ്ഷനിലെത്തി തിരിച്ച് കോളജില്‍ സമാപിക്കും. മുന്‍ അന്തര്‍ദേശിയ നീന്തല്‍താരം സുമി സിറിയക് ഫ്ളാഗ് ഓഫ് ചെയ്യും. മാരത്തണിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം മാരത്തണ്‍ നഗറില്‍ ലഹരിവിരുദ്ധ ദീപം തെളിയിച്ചു.