ക്രിസ്ത്യന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണം
1373378
Sunday, November 26, 2023 12:43 AM IST
ചങ്ങനാശേരി: ജുഡിഷല് അധികാരമുളള ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായത്തിനു പ്രാതിനിധ്യമില്ലാത്തത് അങ്ങേയറ്റം ഖേദകരമാണെന്ന് അതിരൂപത ഈസ്റ്റേണ്‍ കാത്തലിക് അസോസിയേഷന് യോഗം.
മറ്റെല്ലാ ന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യം ഉള്ളപ്പോൾ ക്രൈസ്തവ സമൂഹത്തോടു കാണിക്കുന്ന ഇത്തരം അവഗണന അവസാനിപ്പിക്കണമെന്നു യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പ്രഫ. ജോസഫ് ടിറ്റോ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. പിആര്‍ ജാഗ്രതാ സമിതി ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ മുഖ്യപ്രഭാഷണം നടത്തി.