വോട്ടർപട്ടികയിൽ പേരുചേർക്കൽ റദ്ദാക്കിയത് പ്രതിഷേധാർഹം
1373376
Sunday, November 26, 2023 12:41 AM IST
മാവേലിക്കര: ഇലക്ഷൻ കമ്മീഷന്റെ തീരുമാനപ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അതത് ബൂത്തിൽ 25, 26 ഡിസംബർ 2, 3 തീയതികളിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിപ്പ് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ രാവിലെ മുതൽ ബൂത്തുകളിൽ ജനങ്ങൾ എത്തുകയും ചെയ്തു.
എന്നാൽ, പേര് ചേർക്കുന്നതിനായി ബിഎൽഒമാരോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന വിവരത്തിനു വ്യാപക പ്രചാരണം നൽകിയിരുന്നു. മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയും ചെയ്തത് പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ അനി വർഗീസ് പറഞ്ഞു.