മാ​ന്നാ​ർ: സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റി​ന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​കാ​ച​ര​ണം ന​ട​ത്തി. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോറ​സ് മെ​ത്രാ​പ്പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​യ​റി​ലെ കാ​ൻ​സ​ർ നി​ർ​ണ​യം സാ​ധ്യ​മാ​ക്കു​ന്ന അ​ത്യാ​ധു​നി​ക എ​ൻ​ഡോ​സ്കോ​പി​ക് അ​ൾ​ട്രാ സൗ​ണ്ട് മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.

ഡോ​ക്ട​റെ കാ​ണു​ന്ന​തി​നും കു​റ​ഞ്ഞ നി​ര​ക്കി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും ആ​രം​ഭി​ക്കു​ന്ന ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം ഞാ​യ​റാ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ദി​വ​സ​വും വൈ​കു​നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 10.30 വ​രെ ആ​ണ്.