കലാമണ്ഡലം ഓയൂർ രാമചന്ദ്രന് പുരസ്കാരം
1373374
Sunday, November 26, 2023 12:41 AM IST
മാന്നാർ: കഥകളി നടൻ അന്തരിച്ച ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ പേരിൽ ചെന്നിത്തല ചെല്ലപ്പൻപിള്ള കലാ-സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് കഥകളി നടൻ കലാമണ്ഡലം ഓയൂർ രാമചന്ദ്രൻ അർഹനായി.
കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളെ തനതായ ശൈലിയിലൂടെ അവതരിപ്പിച്ചു അനശ്വരമാക്കിയ നടനാണ് ഓയൂരാശാൻ എന്നറിയിപ്പടുന്ന രാമചന്ദ്രൻ. കേരള സംഗീതനാടക അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.