എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ൾ സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ 26നു ​ന​ട​ക്കു​ന്ന മെ​ഗാ അ​ലു​ംമ്നി മീ​റ്റി​ന്‍റെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്യു​ക്കു​ട്ടി വ​ര്‍​ഗീ​സ് മെ​ഗാ അ​ലു​മി​നി മീ​റ്റ് ക​ണ്‍​വീ​ന​ര്‍ സി.വി. അ​നീ​ഷ്‌​കു​മാ​റിനു ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.

അ​ധ്യാ​പ​ക​രാ​യ ജോ​ര്‍​ജ് ഫി​ലി​പ്പ്, ജോ​ജോ റ്റി. ​തോ​മ​സ്, സ​ജി തോ​മ​സ്, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ മാ​ര്‍​ട്ടി​ന്‍ റ്റി. ​ക​ള​ങ്ങ​ര, റെ​നോ​ജ് ജോ​സ്, ശി​ല്പ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.