ഓറഞ്ച് ഡേ ദിനാചരണം
1373372
Sunday, November 26, 2023 12:36 AM IST
അര്‍ത്തുങ്കല്‍: സ്ത്രീകൾക്കെതിരായ വിവേചനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരേയുള്ള ബോധവത്്കരണ പരിപാടിയുടെ ഭാഗമായി അര്‍ത്തുങ്കല്‍ കോഎഡ്സിന്റെയും ഏറ്റുമാനൂര്‍ അർച്ചന വിമൻസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓറഞ്ച് ഡേ ദിനാചരണം നടത്തി.
അർത്തുങ്കൽ ജംഗ്ഷനിൽ നടന്ന സമ്മേളനം ആലപ്പുഴ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ആര്. സൗമ്യ ഉദ്ഘാടനം ചെയ്തു. അർച്ചനാ ഹ്യൂമൻ റൈറ്റ്സ് കോഡിനേറ്റർ അഡ്വ. സിസ്റ്റർ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ഷൈനി ജോഷി, ജാക്സൺ പൊള്ളയിൽ, ഗീത തങ്കമണി, നവീൻജി നാദമണി, വിമല തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് സ്ത്രീസുരക്ഷാ സന്ദേശം പ്രചരിപ്പിച്ചു വനിതകൾ ഫ്ലാഷ് മോബും തെരുവുനാടകവും അർത്തുങ്കൾ മാരാരിക്കുളം ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ തീരഗ്രമങ്ങളിൽ അവതരിപ്പിച്ചു.