തകഴി റെയിൽവേ ക്രോസിലെ അറ്റകുറ്റപ്പണി പാതിവഴിയിൽ
1373371
Sunday, November 26, 2023 12:36 AM IST
അമ്പലപ്പുഴ: തകഴി റെയിൽവേ ക്രോസിലെ അറ്റകുറ്റപ്പണി പൂർത്തിയായില്ല. ഗേറ്റ് തിങ്കളാഴ്ച വരെ അടച്ചിടും. വന്ദേ ഭാരത് എക്സ്പ്രസിന് വേഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ അറ്റകുറ്റപ്പണിക്കായി തകഴി ഗേറ്റ് അടച്ചിടുമെന്നായിരുന്നു റെയിൽവെ നേരത്തേ അറിയിച്ചിരുന്നത്.
എന്നാൽ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ ഗേറ്റ് തിങ്കളാഴ്ച വരെ അടച്ചിടാനാണ് റെയിൽവെയുടെ തീരുമാനം. ഇത് അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരെ വലച്ചിരിക്കുകയാണ്.
നാളെ ചക്കുളത്തുകാവ് പൊങ്കാലയാണ്. ചക്കുളത്തുകാവിലേക്ക് പോകാൻ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത് ഈ റൂട്ടാണ്. ഗേറ്റ് അടച്ചതോടെ ശബരിമലയിലേക്കുള്ള യാത്രക്കാരും വലഞ്ഞിരിക്കുകയാണ്. കെഎസ്ആർടിസി ബസുകൾ വെട്ടിക്കുറച്ചതും യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്.