ക്ഷീരസംഗമം
1373370
Sunday, November 26, 2023 12:36 AM IST
ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് ക്ഷീര സംഗമം ആയാപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കന്നുകാലി പ്രദർശന മത്സരം, മൃഗസംരക്ഷണ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. കന്നുകാലി പ്രദർശന മത്സരം ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മജാ മധു അധ്യക്ഷത വഹിച്ചു.
തുടർന്നു നടന്ന ക്ഷീര വികസന സെമിനാറിൽ ഭരണിക്കാവ് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ വിനോദ് കുമാർ, മുതുകുളം വ്യവസായ വികസന ഓഫീസർ എസ്. ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസ് നയിച്ചു. ക്ഷീരസംഗമം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഓമന, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ രമ്യ, ക്ഷീര വികസന ഓഫീസർ വി. ആർ അശ്വതി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ മണി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. പ്രസാദ് കുമാർ, ശാന്തി കൃഷ് ണ എന്നിവർ പങ്കെടുത്തു.