മുലയൂട്ടൽ കേന്ദ്രങ്ങൾ തുറക്കണം
1373361
Sunday, November 26, 2023 12:20 AM IST
ആലപ്പുഴ: ഉത്സവ സ്ഥലങ്ങളിലും പെരുന്നാൾ സ്ഥലങ്ങളിലും കുട്ടികളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടൽ കേന്ദ്രങ്ങൾ സംഘാടകർ ഒരുക്കണമെന്ന് ജില്ലാതല ചൈൾഡ് പ്രൊട്ടക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നാളെ നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല, മുല്ലയ്ക്കൽ ചിറപ്പ് , അർത്തുങ്കൽ പള്ളി പെരുന്നാൾ ഇവിടെയെല്ലാം നിയമം നടപ്പിലാക്കണം. ചിറപ്പ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികൾ കുട്ടികളെ വെച്ച് നടത്തുന്ന കച്ചവടങ്ങൾക്കും കായിക അഭ്യാസങ്ങൾക്കുമെതിരേ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ജനറൽ ആശുപത്രിയോടു ചേർന്ന് ലഹരി മോചന കേന്ദ്രം സ്ഥാപിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. ജില്ലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് അവരുടെ മക്കളുടെ വിദ്യാഭ്യാസ സാഹചര്യം ഉറപ്പ് വരുത്തും. ചെമ്മീൻ പീലിംഗ് ഷെഡ്ഡുകൾ കേന്ദ്രീകരിച്ച് ബാലവേല നടക്കുന്നതായി സമിതി കണ്ടെത്തിയതായി യോഗം അറിയിച്ചു.