കൈവിരലിൽ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി അഗ്നിരക്ഷാസേന
1373360
Sunday, November 26, 2023 12:20 AM IST
അമ്പലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്നയാളുടെ വിരലില്‍ കുടുങ്ങിയ മോതിരം ആലപ്പുഴ അഗ്നി രക്ഷാസേന മുറിച്ചുമാറ്റി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.
ആലപ്പുഴ തലവടി ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളുടെ വിരലിലാണ് സ്റ്റീല്‍ മോതിരം മാംസം വന്നു മൂടി വൃണമായി മാറിയത്. ഇയാൾ സ്ഥിരമായി ചായ കുടിക്കാൻ എത്തുന്ന തലവടിയിലുള്ള ബേക്കറിയിലെ ജീവനക്കാരൻ കോഴിക്കോട് സ്വദേശി ഷംലാലാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്.
അഗ്നിരക്ഷാസേന ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ച് ഡോക്ടർമാരുടെ സഹായത്തോടെ മോതിരം മുറിച്ചുമാറ്റി. ബന്ധുക്കളും നാട്ടുകാരും നേരത്തേ ഇയാളെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയിരുന്നില്ല.