കാപ്പ നിയമം ലംഘിച്ചയാൾ അറസ്റ്റിൽ
1373359
Sunday, November 26, 2023 12:20 AM IST
ആലപ്പുഴ: കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം സഞ്ചലന നിയന്ത്രണഉത്തരവ് ലംഘിച്ചയാൾ പിടിയിൽ. മാവേലിക്കര പോലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട് എറണാകുളം റേഞ്ച് ഡിഐജിയുടെ കാപ്പ നിയമപ്രകാരമുളള ഉത്തരവ് ലംഘിച്ചതിന് മാവേലിക്കര വെട്ടിയാർ വില്ലേജിൽ അറുന്നൂറ്റിമംഗലം മുറിയിൽ മാധവം വീട്ടിൽ ബിജു (കൊപ്പാറ ബിജു-42)വിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.