വന്ദേഭാരത് ആലപ്പുഴയ്ക്ക് നഷ്ടമാക്കരുത്: കിസാന്‍ ജനത
1373356
Sunday, November 26, 2023 12:20 AM IST
ആലപ്പുഴ: ആലപ്പുഴ വഴി ഓടുന്ന വന്ദേഭാരത് ട്രെയിന്‍ നഷ്ടമാകാ ന് ഇടയാകരുതെന്ന് കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. കുര്യന് അധികാരികളോട് അഭ്യര്‍ഥിച്ചു. ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ മുതല്‍ എംഎല്‍എമാര്‍, എംപിമാര്‍ വരെ അടിയന്തരമായി ഇടപെടണം.
യാത്രക്കാരുമായി സഹകരിച്ചും പാസഞ്ചറിന്റെ സമയങ്ങള്‍ ക്രമീകരിച്ചും ഇടയ്ക്ക് പിടിച്ചിടുന്ന സമയം കുറച്ചും പ്രശ്നപരിഹാരം തേടുന്നതിനോടൊപ്പം ഇതുവഴിയുള്ള പാത ഇരട്ടിപ്പിച്ച് ശാശ്വത പരിഹാരം കാണണം.
കര്‍ഷകര്‍ക്കും കര്‍ഷകത്തൊ ഴിലാളികള്‍ക്കും മത്സ്യമേഖലയ്ക്കും ഒരുപോലെ ഗുണകരവും തീരദേശ പാതയ്ക്ക് അഭിമാനവുമായ വന്ദേഭാരത് സര്‍വീസ് തുടരാന്‍ എല്ലാവരുടെയും നിര്‍ദേശങ്ങളും സഹകരണവും ഉണ്ടാകണമെന്നും പി.ജെ. കുര്യന് അഭ്യര്‍ഥിച്ചു.