തുക കൈമാറി
1373128
Saturday, November 25, 2023 12:02 AM IST
ആലപ്പുഴ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽനിന്നുള്ള സഹായത്തിന്റെ ഭാഗമായി 18.35 ലക്ഷം രൂപ ആലപ്പുഴ ജില്ലയിൽ ചെലവഴിക്കും. 14.89 ലക്ഷം ടിഡി മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ സിആർആർടി മെഷീൻ വാങ്ങുന്നതിനും 3.46 ലക്ഷം കണ്ടങ്കേരി ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ചെലവഴിക്കുന്നത്.
ആദ്യ ഗഡുവായ 9.18 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ കൈമാറി.
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ കേരള റീജിയണൽ മാനേജർ ബി.ആർ. മനീഷ് , സീനിയർ അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്) ഡി. രാഹുൽ ധർമരാജ, ജില്ലാ നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ കെ.ജെ.പാന്റലിയോൺ, ഫിനാൻസ് ഓഫീസർ എം. രജിത, ദേവി വിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ശബരീഷ്, ദേവി വിലാസം സ്കൂളിലെ എച്ച്എസ്എസ്ടി (ഗണിതശാസ്ത്രം) ജയകൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.