മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​റി​ഞ്ഞ വ​ള്ളം ക​ര​യ്ക്ക​ടി​ഞ്ഞു
Tuesday, October 3, 2023 11:51 PM IST
ഹരി​പ്പാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​റി​ഞ്ഞ വ​ള്ളം ക​ര​യ്ക്ക​ടി​ഞ്ഞു. തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര അ​മ​ൽ ഭ​വ​ന​ത്തി​ൽ മു​ര​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചൈ​ത​ന്യ എ​ന്നു പേ​രു​ള്ള കാ​രി​യ​ർ വ​ള്ള​മാ​ണ് പൊ​ട്ടി​ക്കീ​റി​യ നി​ല​യി​ൽ ആ​റാ​ട്ടു​പു​ഴ കാ​ർ​ത്തി​ക ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് അ​ടി​ഞ്ഞ​ത്. വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ​ഴി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ തൈ​പ്പ​റ​മ്പി​ൽ ബി​നി​ൽ​കു​മാ​ർ (47), കി​ര​ൺ ബാ​ബു (21), പ​തി​യാ​ങ്ക​ര പ​ള്ളി​പ്പു​ര​യി​ൽ മ​നു (25), അ​മ​ൽ ഭ​വ​ന​ത്തി​ൽ അ​മ​ൽ (24) എ​ന്നി​വ​രെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ൻ​റും മ​റ്റ് വ​ള്ള​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചി​ട്ടും ക​മി​ഴ്ന്നു പോ​യ വ​ള്ളം നി​വ​ർ​ത്താ​നും ക​ര​ക്ക​ടു​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. 10 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.