വിതയ്ക്ക് തയാറായ പാടത്തിന്റെ മോട്ടോർതറ തകർന്ന് മടവീണു
1339747
Sunday, October 1, 2023 10:35 PM IST
എടത്വ: പുഞ്ചകൃഷി വിതയ്ക്ക് തയാറായ ചെക്കിടിക്കാട് തെക്കേ വല്ലിശേരി പാടത്തിന്റെ മോട്ടോർ തറ തകർന്ന് മടവീണു. തകഴി കൃഷിഭവൻ പരിധിയിൽപ്പെട്ട ചെക്കിടിക്കാട് തെക്കേ വല്ലിശേരി പാടമാണ് മടവീണത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. തോട്ടിൽ വെള്ളം ഉയർന്നതോടെ പമ്പിംഗ് നിർത്തിവച്ചിരുന്നു. പെട്ടിമട തകർന്നാണ് പാടത്ത് വെള്ളം കയറിയത്.
പറയും പെട്ടിയും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചു പോയി. 55 ഏക്കർ വിസ്തൃതിയുള്ള പാടത്ത് ട്രില്ലർ അടിച്ച ശേഷം വിതയ്ക്ക് തയ്യാർ എടുത്തു വരുകയായിരുന്നു. കനത്ത നഷ്ടമാണ് പാടശേഖരസമിതിക്കു നേരിട്ടത്.