ഇടതുസർക്കാർ കേരളത്തിന് അപമാനം: എ.എ.ഷുക്കൂർ
1339500
Sunday, October 1, 2023 12:16 AM IST
ആലപ്പുഴ: ചെയ്ത ജോലിക്ക് വേതനം നൽകാത്ത ഇടതുസർക്കാർ കേരളസമൂഹത്തിന് അപമാനമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ.
എഫ്എച്ച്എസ്ടിഎയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് സംസ്ഥാനത്താകെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഇടതു സർക്കാർ. ഇത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മൂല്യ നിർണയ വേതനം വിതരണം ചെയ്യാത്തതിലും ക്യുഐ പി കമ്മിറ്റിയിൽനിന്നു ഹയർ സെക്കൻഡറി അധ്യാപക സംഘടനകളെ ഒഴിവാക്കുന്നതിലും പ്രതിഷേധിച്ച് അഞ്ചിന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് മുമ്പിൽ സത്യാഗ്രഹം നടത്തുമെന്ന് എഎച്ച് എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .ഫെഡറേഷൻ ജില്ലാ ചെയർമാൻ അജു പി ബഞ്ചമിൻ അധ്യക്ഷത വഹിച്ചു.