കർണാടക ബാങ്കിനു മുമ്പിൽ വ്യാപാരികൾ പ്രതിഷേിച്ചു
1339246
Friday, September 29, 2023 11:13 PM IST
ആലപ്പുഴ: കോട്ടയത്ത് വ്യാപാരി ബിനു ആത്മഹത്യ ചെയ്യാൻ കാരണക്കാരായ കർണാടക ബാങ്ക് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റ് ചെയ്ത് ശിക്ഷിക്കുക, ബിനുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, മക്കളുടെ വിദ്യാഭ്യാസച്ചെലവ് ബാങ്ക് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണാടക ബാങ്കിനു മുമ്പിൽ കൂട്ടധർണ നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ആർ. സുഭാഷ് അധ്യക്ഷത വഹിച്ച യോഗത്തിനു ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി. സബിൽരാജ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഹരി നാരായണൻ, യൂത്ത്വിംഗ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സുനീർ ഇസ്മയിൽ, ജില്ലാ രക്ഷാധികാരി കെ.എൻ. അനിരുദ്ധൻ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ബി.മെഹബൂബ്, ജോസഫ് ഫ്രാൻസിസ്, യൂണിറ്റ് ഭാരവാഹികളായ എൻ.ശശിധരൻ, അൻസിൽ മണ്ണഞ്ചേരി, സിദ്ധിഖ് കോമളപുരം, ബെന്നി നാഗപറമ്പിൽ, ശശികുമാർ പാതാരപ്പള്ളി, പി.ജി.സുരേഷ്, ഗുരുദയാൽ, സുനിൽ മുഹമ്മദ്, ജോസഫ് ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.