സ്കൂളിന് മൈക്ക് സെറ്റും കംപ്യൂട്ടറും നല്കി
1339009
Thursday, September 28, 2023 10:33 PM IST
എടത്വ: പൊതുജന പങ്കാളിത്തത്തില്‍ തലവടി ഗവ. മോഡല്‍ യുപി സ്കൂളിന് മൈക്ക് സെറ്റും കമ്പ്യൂട്ടറും ലഭിച്ചു. സ്കൂളില്‍നിന്ന് പടിയിറങ്ങിയ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തുക സമാഹരിച്ചാണ് സ്കൂളിന് മൈക്ക് സെറ്റും കമ്പ്യൂട്ടറും നല്‍കിയത്. മൈക്ക് സെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തും കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം തലവടി ബിപിസി ഗോപാലും നിര്‍വഹിച്ചു.
പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു. പ്രഥമാധ്യാപിക അനിത, പിടിഎ ചെയര്‍പേഴ്സണ്‍ സതി, എംപിടിഎ പ്രസിഡന്റ് മഹിത, പൂര്‍വ വിദ്യാര്‍ഥികളായ ദീപു, രാജേഷ്, സന്തോഷ്, സ്റ്റാഫ് സെക്രട്ടറി വി. രാജി എന്നിവര്‍ പ്രസംഗിച്ചു.