ദൈവദാസൻ ഫാ. സെബാസ്റ്റ്യൻ ലോറൻസ് കശ്മീർ പ്രസന്റേഷനായി മ്യൂസിയം തുറന്നു
1339001
Thursday, September 28, 2023 10:29 PM IST
ആലപ്പുഴ: കേരളത്തിൽ വിസിറ്റേഷൻ സന്യാസിനിസഭ സ്ഥാപകൻ ദൈവദാസൻ ഫാ. സെബാസ്റ്റ്യൻ ലോറൻസ് കശ്മീർ പ്രസന്റേഷൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ വിശ്വാസികൾക്കു നേരിട്ട് കാണാൻ മ്യൂസിയം ഒരുങ്ങി. അച്ചൻ ഉപയോഗിച്ചിരുന്ന ഊണുമേശ, കട്ടിൽ, കസേര, അന്ന് ഓല മേഞ്ഞ കപ്പേളയിൽ സ്ഥാപിച്ച തിരുക്കുടുംബ രൂപക്കൂട് തുടങ്ങിയവ മ്യൂസിയത്തിലുണ്ട്.
1924 ജനുവരി 29നാണ് വിസിറ്റേഷൻസഭ ഇവിടെ സ്ഥാപിച്ചത്. അച്ചന്റെ കാലശേഷം മുതൽ കാട്ടൂർ വലിയതയ്യിൽ വി.എസ്. ജോൺ പ്രസന്റേഷൻ ഇവ സൂക്ഷിച്ചുവരുകയായിരുന്നു. അദ്ദേഹത്തിൽനിന്ന് അച്ചന്റെ വസ്തുക്കൾ വിസിറ്റേഷൻ സന്യാസ സഭയുടെ മദർ ജനറൽ ലീലാ ജോസ് സ്വീകരിച്ചു.
മ്യൂസിയത്തിന്റെ ഉദ്ഘാടനം കൃപാസനം ഡയറക്ടർ റവ. ഡോ. വി.പി. ജോസഫ് നിർവഹിച്ചു. കാട്ടൂർ സെന്റ് മൈക്കിൾസ് ഫോറോനപള്ളി വികാരി ഫാ. അലൻ ലെസ്ലി ആശീർവദിച്ചു. ആലപ്പുഴ വിസിറ്റേഷൻ സഭയുടെ സുപ്പിരിയർ ജനറൽ മദർ ലീല ജോസ്, പ്രൊവിൻഷ്യൽ മദർ ട്രീസാ ചാൾസ്, പ്രസന്റേഷൻ അച്ചന്റെ വലിയ തൈയ്യിൽ കുടുംബാഗങ്ങളും കാട്ടൂർ ഇടവക സമൂഹവും പങ്കെടുത്തു.