അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം പുരോഗമിക്കുന്നു
1338997
Thursday, September 28, 2023 10:29 PM IST
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത (എലിവേറ്റഡ് ഹൈവ)യുടെ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നു.
അരൂർ– തുറവൂർ 12.75 കിലോമീറ്ററിൽ 60 തൂണുകളുടെ പില്ലറുകൾ പൂർത്തിയായി. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയായ അരൂർ–തുറവൂർ പാതയിൽ 353 തൂണുകളാണ് നിർമിക്കുന്നത്. ഇതിനു മുകളിലായി 24 മീറ്റർ വീതിയിൽ നാലുവരിപ്പാത ഒരുങ്ങുന്നത്. ഉയരപ്പാതയുടെ നിർമാണത്തിനായി 1668.50 കോടി രൂപയാണ് ചെലവ്.
ഉയരപ്പാതയുടെ തൂണുകൾക്കു താഴെ നിർമിക്കുന്ന പില്ലറുകളുടെ പണിയും നടക്കുന്നുണ്ട്. അരൂർ മുതൽ തുറവൂർ വരെ 353 തൂണുകളിൽ ഒരു തൂണിന് എട്ടു പില്ലറുകൾ ആവശ്യമാണ്. 12.75 കിലോമീറ്റർ പാതയിൽ തൂണുകൾക്കു സ്ഥാപിക്കുന്നത് 2984 പില്ലറുകൾ താഴ്ത്തണം.
ഭൂമി തുരന്ന് പില്ലറുകൾ താഴ്ത്താൻ പത്തോളം യന്ത്രങ്ങളാണുള്ളത്.
നിലവിലെ സർവീസ് റോഡുകൾ പൂർണമായും നിർമിക്കാതെയാണ് പ്രവൃത്തി ആരംഭിച്ചതെന്ന് ഏറെ ആക്ഷേപമുണ്ട്. ആലപ്പുഴ–എറണാകുളം ജില്ലയുടെ അതിർത്തിയായതിനാൽ ഗതാഗതം വഴിതിരിച്ചുവിടുന്നതു സംബന്ധിച്ച് ഇന്നലെ കൊച്ചിയിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു.
കരാർ ഏറ്റെടുത്തിരിക്കുന്ന അശോക് ബിൽകോൺ കമ്പനി അധികൃതരും മോട്ടോർ വാഹന വകുപ്പും യോഗത്തിൽ പങ്കെടുത്തത്. പാതയുടെ ഇരുവശങ്ങളിലുമായി അധികമായി ഏറ്റെടുത്ത ഒരു മീറ്റർ വരുന്ന ഭാഗം ടാർ ചെയ്യുന്നതിനായി ജോലികൾ നടക്കാനുണ്ട്.