ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു
1338521
Tuesday, September 26, 2023 11:23 PM IST
ആലപ്പുഴ: യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ജാഗ്രതാസമിതി രൂപീകരിച്ചു.
കളക്ടറേറ്റില്‍ ചേര്‍ന്ന രൂപീകരണ യോഗം യുവജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിദ്യാര്‍ഥി- യുവജന സംഘടന പ്രതിനിധികള്‍, സര്‍വകലാശാല, കോളജ് യൂണിയന് ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്കീം, എന്‍സിസി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചത്.