വിഎച്ച്എസ്സി കുട്ടികളുടെ പ്രോജക്ടുകള്‍ക്കു ധനസഹായവുമായി എസ്എസ്കെ
1338519
Tuesday, September 26, 2023 11:23 PM IST
ആലപ്പുഴ: സ്കില്‍ ഷെയര്‍ പ്രോജക്ട് പദ്ധതിയുടെ ഭാഗമായി വിഎച്ച്എസ്സി കുട്ടികളുടെ പ്രോജക്ടുകള്‍ക്കു ധനസഹായവുമായി സമഗ്രശിക്ഷ കേരളം (എസ്എസ്കെ). ക്ലാസ് മുറികളിലൂടെ നേടുന്ന അറിവുകളും ശേഷികളും സമൂഹത്തിനു ഗുണകരമാകുന്ന പ്രോജക്ടുകളോ പ്രോഡക്ടുകളോ ആക്കുന്ന രീതിശാസ്ത്രമാണ് സ്കില്‍ ഷെയര്‍ പ്രോജക്ട്. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച അഞ്ചു പ്രോജക്ടുകള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും.
40% ആദ്യ ഗഡുവായി 30 നുള്ളില്‍ നല്‍കും. ഇതിനു മുന്നോടിയായി നടത്തിയ പ്രോജക്ട് അവതരണം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിഎച്ച്എസ്ഇ സ്കൂളുകളില്‍നിന്നുള്ള 20 ടീമുകള്‍ പങ്കെടുത്തു.