ചമ്മനാട് പാലം-എഴുപുന്ന റെയില്‍വേ ക്രോസ് റോഡ് പുനര്‍നിര്‍മിക്കും
1338518
Tuesday, September 26, 2023 11:23 PM IST
ആലപ്പുഴ: കോടംതുരുത്ത് പഞ്ചായത്തിലെ ചമ്മനാട് പാലം- എഴുപുന്ന റെയില്‍വേ ക്രോസ് റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരമാകുന്നു. ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ എൻജിനിയറിംഗ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്.
റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ദലീമ ജോജോ എംഎല്‍എയുടെയും മറ്റ് ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ഹാര്‍ബര്‍ എൻജിനിയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു.
എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തുക അനുവദിക്കുന്ന മുറയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും റോഡ് നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനുള്ള നടപടിക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.