ഇന്ത്യന്‍ ഭരണഘടനാ വിഷയത്തില്‍ പ്രഭാഷണം 28ന്
1338212
Monday, September 25, 2023 9:44 PM IST
ആലപ്പുഴ: വൈഎംസിഎ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടന: ഇന്ത്യന്‍ പൗരന്റെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിലുള്ള പ്രഭാഷണം 28ന് നടത്തും. 27ന് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. നബിദിനത്തിന്റെ പൊതുഅവധി അടുത്തദിവസത്തേക്കു മാറ്റിയതിനാലാണ് പരിപാടിയും അതനുസരിച്ചു മാറ്റിയത്.
രാവിലെ പത്തിന് എ.വി. തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് വിഷയപ്രഭാഷണം നടത്തും. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിക്കും. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. മുഖ്യാതിഥികളെ അഡ്വ. പ്രിയദര്ശന് തമ്പി പരിചയപ്പെടുത്തും. ജനറല്‍ സെക്രട്ടറി മോഹന്‍ ജോര്‍ജ് നന്ദി പറയും. ആലപ്പുഴയിലെ പ്രമുഖ വ്യക്തിത്വങ്ങളെ സമ്മേളനത്തില്‍ ആദരിക്കും. പ്രധാനമായും പട്ടണത്തിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്.