ഏഷ്യൻ ഗെയിംസിൽ ഡ്രാഗൺ ബോട്ട് മത്സരങ്ങൾ നിയന്ത്രിക്കാൻ ചമ്പക്കുളംകാരൻ
1338210
Monday, September 25, 2023 9:44 PM IST
ആലപ്പുഴ: 19-ാമത് ഏഷ്യൻ ഗെയിംസിൽ ഡ്രാഗൺ ബോട്ട് മത്സരങ്ങൾ നിയന്ത്രിക്കാൻ മലയാളിയും. ചമ്പകുളം സ്വദേശി ടോം ജോസഫാണ് ചൈനയിൽ നടക്കുന്ന ഡ്രാഗൺ ബോട്ട് മത്സരങ്ങൾ നിയന്ത്രിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്. ഡ്രാഗൺ ബോട്ട് ഇന്ത്യ ആൻഡ് ട്രെഡിഷണൽ സ്പോർട്സ് ഫെസ്റേഷൻ ജോയിന്റ് സെക്രട്ടറിയും ടെക്നിക്കൽ കമ്മിറ്റി ചെയർമാനും കൂടിയാണ്.
ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി മെംബർ കൂടിയായ ഇദ്ദേഹം മൂന്നു വേൾഡ് ചാമ്പ്യൻഷിപ്പിലും മൂന്നു ഏഷ്യൻ ചാമ്പ്യൻഷിപ്പിലും റഫറിയായിട്ടുണ്ട്. ചമ്പകുളം നടുവിലെവീട്ടിൽ കുടുംബാംഗമായ ഇദ്ദേഹം, ഇന്ത്യൻ എയർഫോഴ്സിൽ ഇരുപതുവർഷത്തെ സേവനത്തിനു ശേഷം ഇപ്പോൾ തിരുവനന്തപുരത്ത് തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയുന്നു.