എംഡിഎംഎയുമായി കായംകുളം നഗരസഭ ജീവനക്കാരൻ പിടിയിൽ
1338208
Monday, September 25, 2023 9:44 PM IST
കായംകുളം: സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുമായി കായംകുളം നഗരസഭ ജീവനക്കാരൻ പിടിയിൽ. നഗരസഭയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാരൻ കായംകുളം എരുവ, കണ്ണാട്ട് കിഴക്കതിൽ വിജിത്ത് (23) ആണ് 4.5 ഗ്രാം എംഡിഎംഎയുമായി കായംകുളം പോലീസിന്റെ യും ജില്ലാ ഡാൻസാഫിന്റെയും പരിശോധനയിൽ പിടിയിലായത്.
ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സജിമോന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും കായംകുളം ഡിവൈഎസ്പിയും ചേർന്നാണ് ഇയാളുടെ വീട്ടിൽനിന്നു മയക്കുമരുന്നു പിടികൂടിയത്.
ചെറിയ പൊതികളാക്കിയാണ് ഇയാൾ മയക്കുമരുന്ന് വില്ലന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർത്തികപ്പളളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് യുവാക്കൾക്കും കുട്ടികൾക്കും എത്തിച്ചുകൊടുക്കുന്നത് ഇയാളാണെന്നും പോലീസ് പറഞ്ഞു.
കായംകുളം എസ്ഐ ശ്രീകുമാർ, എസ്സിപിഒ റെജി, സബീഷ്, ഷാജഹാൻ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നു ബംഗളൂരുവിൽ നിന്നും നേരിട്ട് വാങ്ങി കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ മേഖലകളിൽ ഗ്രാമിന് മുവായിരം മുതൽ അയ്യായിരം രൂപയ്ക്ക് വരെയാണ് വിതരണം ചെയ്യുന്നതെന്നും മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.