അമര്‍ ജവാന് ട്രോഫി ജലോത്സവം: ചിറമേല്‍ തോട്ടുകടവന്‍ ജേതാവ്
1337991
Sunday, September 24, 2023 10:35 PM IST
എടത്വ: പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ച പള്ളിക്കു സമീപം അമര്‍ ജവാന് വാട്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന അമര്‍ ജവാന് എവറോളിംഗ് ട്രോഫി ജലോത്സവത്തില്‍ സന്തോഷ് പോച്ചയില്കളം ക്യാപ്റ്റനായിട്ടുള്ള ചിറമേല്‍ തോട്ടുകടവന്‍ ജേതാവായി. ഹെഡന്‍ ജിനോ ക്യാപ്റ്റനായ പുന്നത്ര പുരക്കയ് ക്കൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ലൂസേഴ്സ് ഫൈനലില്‍ ഷീയാദ് പായിപ്പാട് ക്യാപ്റ്റനായ പി.ജി. കരിപ്പഴ വള്ളവും ചുരുളന്‍ എ ഗ്രഡില്‍ റ്റിജോ പന്ത്രണ്ടില്‍ ക്യാപ്റ്റനായിട്ടുള്ള പുരയ്ക്കല്‍ ഒന്നാമതും എത്തി.
സി ഗ്രേഡില്‍ ജോഷ്വാ ക്യാപ്റ്റനായിട്ടുള്ള എവര്‍ഗ്രീന്‍ ഒന്നാം സ്ഥാനത്തും ഇരുട്ടുകുത്തി വിഭാഗത്തില്‍ സജിത്ത് ക്യാപ്റ്റനായ പായാളി വള്ളം ഒന്നാം സ്ഥാനവും ഏഴു തുഴ തടി ഇനത്തില്‍ ജറോം ക്യാപ്ടനായിട്ടുള്ള ഇടയന് ഒന്നാം സ്ഥാനവും മഹാദേവന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചു തുഴ തടിയില്‍ സെന്റ് സെബാസ്റ്റ്യന്‍ വളം വിജയിച്ചപ്പോള്‍ അഞ്ചു തുഴ ഫൈബറില്‍ രാജു ക്യാപ്റ്റനായ മറ്റം മഹാദേവനും വിജയിച്ചു.
നാലുതുഴ തടി വിഭാഗത്തില്‍ മോഡി ക്യാപ്റ്റനായുള്ള സത്യവാനും ഫൈബര്‍ ഇനത്തില്‍ അമ്പാടി ക്യാപ്റ്റനായുള്ള ഷോട്ട് വള്ളവും വിജയിച്ചു. 3 തുഴ ഫൈബറില്‍ മനോജ് ക്യാപ്റ്റനായുളള ഡോള്ഫിനും 3 തുഴ തടിയില്‍ മേരി മാതാ വള്ളവും വിജയിച്ചു. 2 തുഴവള്ളങ്ങളുടെ മത്സരത്തില്‍ തടി ഇനത്തില്‍ സനല്‍ ക്യാപ്റ്റനായിട്ടുള്ള ബ്രദേഴ്സ് വളളവും ഫൈബര്‍ ഇനത്തില്‍ ജോസഫ് ആന്റണി ക്യാപ്റ്റനായിട്ടുള്ള കൈതമുക്ക് ക്കുട്ടായ്മ വള്ളവും വിജയിച്ചു.
ജലോത്സവം കേണല്‍ ഖനിഷ് സിംഗും ലഫ്റ്റ്നന്റ് കേണല്‍ സുനില്പിള്ളയും ചേര്‍ന്ന് നിര്‍വഹിച്ചു. ഡോണി വെണ്മേലില് അധ്യക്ഷത വഹിച്ചു. മത്സരവള്ളംകളി ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മത്സര വിജയികള്‍ക്ക് എടത്വ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനന്ദ ബാബു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തങ്കച്ചന് പാട്ടത്തില്‍, പച്ച ചെക്കിട്ടിക്കാട് ലൂര്‍ദ്മാതാ പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, ജനപ്രതിനിധികളായ എസ്. ശ്രിജിത്ത്, ബിന്ദു തോമസ്, പുഷ്പമ്മ ചെറിയാന്, മോന്‍സി ജോര്‍ജ്, ബാബു മണ്ണാംതുരുത്തില്‍, ജയചന്ദ്രന് ജി., രക്ഷാധികാരി പോളി തോമസ്, സെക്രട്ടറി ജിജു ചുരപ്പറമ്പില്‍, ട്രഷറര്‍ ജെയിന് വരമ്പത്ത്, ഭാരവാഹികളായ ജിസ്മോന് വരമ്പത്ത്, ജയപ്രകാശ് സി. സോമന് എന്നിവര്‍ പ്രസംഗിച്ചു.