പുരോഗമന കലാ സാഹിത്യസംഘം ഏരിയ സമ്മേളനം
1337986
Sunday, September 24, 2023 10:31 PM IST
അമ്പലപ്പുഴ: രണ്ടു ദിവസങ്ങളിലായി പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലാ ഹാളിൽ നടന്ന പുരോഗമന കലാ സാഹിത്യസംഘം ഏരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ അധ്യക്ഷനായി. കലാ രംഗത്തെ മികച്ച വ്യക്തിത്വങ്ങളെ എംഎൽഎയും വിവിധ കലാമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചലച്ചിത്രതാരം ഉഷയും വിതരണം ചെയ്തു. ഹരിചന്ദന അവതരിപ്പിച്ച നൃത്തവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷിന്റെ കളരിപ്പയറ്റ് അവതരണവും ഗോപകുമാർ താഴാമഠത്തിന്റെ മരണമൊഴി ഒറ്റയാൾ നാടകവും അരങ്ങേറി. രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.