ഗ്രാമീണ കലാകേന്ദ്രം തുടങ്ങി
1337984
Sunday, September 24, 2023 10:31 PM IST
ചെങ്ങന്നൂർ: സാംസ്കാരികവകുപ്പിന്റെയും വാസ്തുവിദ്യ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ കലാകേന്ദ്രം ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം അധ്യക്ഷ കെ.എസ്. അഞ്ജു അധ്യക്ഷയായി. തിരുവൻവണ്ടൂർ പഞ്ചായത്തംഗം സജി വള്ളിയിൽ ആദ്യ വിൽപ്പന നടത്തി.
ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിയദർശൻ, കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ ചെയർമാൻ കെ.എൻ. കുട്ടമണി, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ, കലാകേന്ദ്രം മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ വി.എസ്. ദേവദാസ്, കെഎംഎസ്എസ് സംസ്ഥാന സെക്രട്ടറി ടി.കെ. ചന്ദ്രൻ, രശ്മി സുഭാഷ്, കലാകേന്ദ്രം സെക്രട്ടറി എസ് സജിനി എന്നിവർ പ്രസംഗിച്ചു.