"കടൽ തൊടാം’ പരിപാടി നടത്തി
1337982
Sunday, September 24, 2023 10:31 PM IST
ആലപ്പുഴ: ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിലും ഇന്ത്യൻ കോസ്റ്റ് ഗാർഡും (കേരള & മാഹി) സിദ്ധയും (സ്പൈൻ ഇൻഞ്ചുവേഡ് ഡിപെൻഡന്റ് ഡിസേബിൾഡ് അസോസിയേഷൻ) സംയുക്തമായി കിടപ്പുരോഗികൾക്ക് "കടൽ തൊടാം" പരിപാടി നടത്തി.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡന്റ് ഡിഐജി ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ഐഎൽസിസി ചെയർമാൻ സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു. കോസ്റ്റ് ഗാർഡ് എക്സിക്യുട്ടീവ് ഓഫീസർ സുഭാഷ് എളമർത്തി മെഡിക്കൽ കിറ്റും ഉപകരണങ്ങളും വിതരണം ചെയ്തു. ഫാ. ജോസ് ലാഡ്, ഐഎൽസിസി വൈസ് ചെയർമാൻ കേണൽ ആന്റണി, ജനറൽ സെക്രട്ടറി ജാക്സൺ ആറാട്ടുകുളം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജോഫിൻ ഏബ്രഹാം, സിദ്ധ സെക്രട്ടറി സി. ബാബു എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ക്യാമ്പിന് ഡോക്ടർ ഭരത് റെഡ്ഡി, ഡോ. ഭരത് രാജ്കുമാർ എന്നിവർ നേതൃത്വം നൽകി.