മാതൃ-പിതൃവേദി കുടുംബസംഗമം നടത്തി
1337839
Saturday, September 23, 2023 11:30 PM IST
മങ്കൊമ്പ്: ചങ്ങനാശേരി അതിരൂപത പിതൃവേദി റൂബി ജൂബിലിയുടെ ഭാഗമായി പുളിങ്കുന്ന് ഫൊറോന മാതൃ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും വിശ്വാസപ്രഘോഷണറാലിയും നടത്തി. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകണമെന്നും അവരെ സഹനത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാർഗം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിതൃ വേദി ഫൊറോന പ്രസിഡൻറ് കെ.എം.ജോബ് അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. അഗസ്റ്റിൻ പൊങ്ങനാം തടത്തിൽ, ഫാ. ജോർജ് അവന്നൂർ, സിസ്റ്റർ ജിഷ ജയിംസ്, അതിരൂപത പ്രസിഡന്റ് ജിനോദ് എഏ്രഹാം, മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന ജോസഫ്, മറിയാമ്മ റെന്നിച്ചൻ, ബിന്ദു തോമസ്, മൈക്കിൾ തോമസ് എന്നിവർ പ്രസംഗിച്ചു.