സുമനസുകളുടെ സഹായം കാത്ത് ജോഷ്വ
1337583
Friday, September 22, 2023 10:57 PM IST
ആലപ്പുഴ: ജീവിതം തിരിച്ചു പിടിക്കാൻ കേഴുകയാണ് ആറാം ക്ലാസുകാരനായ ജോഷ്വാ. രക്താർബുദ ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള ജോഷ്വായ്ക്ക് ജീവിതത്തിലേയ്ക്ക് തിരികെ വരണമെങ്കിൽ സുന്മനസുകളുടെ സ്നേഹവും സഹായവും അത്യാവശ്യമാണ്.
ആലപ്പുഴ പവർ ഹൗസ് വാർഡിൽ മൗലാപറമ്പിൽ ജോജി പാപ്പച്ചന്റെ ഷീന ജോജിയുടെയും മകനാണ് ജോഷ്വാ ജോജി. ആറ് വർഷം മുമ്പാണ് രോഗനിർണയം നടന്നത്. കുട്ടിയുടെ ചികിത്സയ്ക്കായി ഏകദേശം 40 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. മജ്ജ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഇതിനായി വലിയ തുക ചെലവാകും. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന മാതാപിതാക്കൾക്ക് ഈ തുക കണ്ടെത്താൻ സാധിക്കുന്നില്ല. സുന്മനസുകളുടെ സഹായം അത്യാവശ്യമാണ്.
കൂലിപ്പണിക്കാരനായ പിതാവ് ജോജിക്കു പണിക്കു പോകാനാവാതെ കുഞ്ഞുമായി ആശുപത്രിയിലാണ്. ആകെ മൂന്നു സെന്റ് സ്ഥലം മാത്രമുള്ള ഇവർക്ക് മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. പലയിടത്തുനിന്നുമായി എട്ട് ലക്ഷത്തോളം രൂപ ലഭ്യമായെങ്കിലും ബാക്കിത്തുകയ്ക്കായി കനിവ് തേടുകയാണ്. ഇതിനായി ഷീന വർഗീസിന്റെ പേരിൽ ആലപ്പുഴ കോൺവന്റ് സ്വകയറിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 0445053000071612, ഐഎഫ്എസ് കോഡ്: എസ്ഐബിഎൽ 0000445. ഫോൺ നമ്പർ:9995349274.