ജീവനൊടുക്കിയ കർഷകന്റെ വീട് മന്ത്രി പി.പ്രസാദ് സന്ദർശിച്ചു
1337582
Friday, September 22, 2023 10:57 PM IST
അമ്പലപ്പുഴ: നെൽവില ലഭിക്കാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത കർഷകൻ രാജപ്പന്റെ വീട് കൃഷി മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. വണ്ടാനം നീലി കാട്ചിറയിൽ രാജപ്പന്റെ വീട്ടിൽ മന്ത്രി കഴിഞ്ഞ ദിവസം രാത്രിയിലെത്തിയത്.
രാജപ്പന്റെ ഭാര്യ രുഗ്മിണി, മറ്റ് ബന്ധുക്കൾ എന്നിവരുമായി മന്ത്രി സംസാരിച്ചു.
രാജപ്പന്റെ മകൻ രോഗ ബാധിതനായ പ്രകാശനുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. എന്നാൽ, കുടുംബത്തിന് ധനസഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികരിക്കാൻ മന്ത്രി തയാറായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് രാജപ്പനെ വിഷം കഴിച്ച നിലയിൽ പാടശേഖരത്ത് കണ്ടെത്തിയത്.
സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതിരുന്നതും രോഗബാധിതനായ മകൻ പ്രകാശന്റെ ചികിത്സാച്ചെലവിന് പണം ഇല്ലാതെ വന്നതുമാണ് രാജപ്പനെ ആത്മഹത്യയിലേക്കു നയിച്ചത്.