എംഡിഎംഎയുമായി യുവാവ് പിടിയിൽ
1301691
Sunday, June 11, 2023 2:35 AM IST
അമ്പലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. വണ്ടാനം കല്ലുപുരയ്ക്കൽ ക്ഷേത്രത്തിനു സമീപത്തുനിന്ന് കരുനാഗപ്പള്ളി കല്ലേലിഭാഗം പഞ്ചായത്തിൽ വാഴാലിൽ സക്കീറി(32) നെയാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ ദ്വിജേഷ്, എസ്ഐ ടോൾസൺ ജോസഫ്, പോലീസുകാരായ സുജിമോൻ, സിദിഖ്, ടോണി, ഡിനു വർഗീസ്, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ജില്ലാ പോലീസ് മോധാവിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന.
പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് കവറിലാക്കിയാണ് കൈവശം സൂക്ഷിച്ചിരുന്നത്. ഇവിടെ യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. കുറെ കാലങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഈ പ്രദേശം. മയക്കുമരുന്നു ഉപയോഗത്തിനെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എസ്ഐ പറഞ്ഞു.