ഓണക്കാല പച്ചക്കറി: വിപുലമായ കൃഷിക്കൊരുങ്ങി സിപിഎം
1301431
Friday, June 9, 2023 11:15 PM IST
ആലപ്പുഴ: ഓണക്കാലത്ത് വിഷരഹിത പച്ചക്കറികളുടെ ഉത്പാദനം ലക്ഷ്യംവച്ച് വിപുലമായ പരിപാടികളൊരുക്കാൻ പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ചേർന്ന സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റി യോഗം തീരുമാനിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ യോഗം ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം വി.ജി. മോഹനൻ അധ്യക്ഷതവഹിച്ചു.
സിപിഎം നേതൃത്വത്തിലുള്ള ജില്ലയിലെ സഹകരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഓണകാല പച്ചക്കറികൃഷി പദ്ധതിക്ക് രൂപം നൽകും. പരമ്പരാഗത കർഷകർക്കു പുറമേ പുതുതലമുറ കർഷകരേയും ചേർത്ത് കർഷക ഗ്രൂപ്പുകൾക്ക് രൂപം നൽകി വായ്പകൾ ലഭ്യമാക്കും.
ഓഗസ്റ്റ് 25 മുതൽ 28 വരെ ലോക്കൽ തലങ്ങൾവരെ വിപുലമായ വിപണി സംവിധാനം ഒരുക്കും സഹകരണ സ്ഥാപനങ്ങളും വിപണനകേന്ദ്രം തുറക്കും.