എംപിയെയും നേതാക്കളെയും മര്‍ദിച്ചതിനു മാര്‍ച്ച്
1301138
Thursday, June 8, 2023 11:15 PM IST
എടത്വ: നെല്ലുവില നല്‍കാത്ത ഇടതുപക്ഷ സര്‍ക്കാരിനെതിരേ കര്‍ഷക മാര്‍ച്ച് സംഘടിപ്പിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയെയും ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് അടക്കമുള്ള യുഡിഎഫ് നേതാക്കന്മാരെയും മര്‍ദിച്ച പോലീസ് നടപടിക്ക് എതിരേ യുഡിഎഫ് എടത്വ, തലവടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. സേവ്യര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് അല്‍ഫോന്‍സ് ആന്റണി അധ്യക്ഷത വഹിച്ചു. റോയ് ഊരാംവേലില്, ജോജി കരിക്കംപള്ളി, വിശ്വന് വെട്ടത്തില്‍, ആന്റണി കണ്ണന്‍കുളം, ബാബു സേവ്യര്‍, ടെഡി സഖറിയ, ജിന്‍സി ജോളി, ലിജി വര്‍ഗീസ്, ജെയിന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
തലവടി യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലവടിയില്‍ നടന്ന പ്രതിഷേധ പ്രകടനവും സമ്മേളനവും കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്മാന് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രകാശ് പനവേലി, കെ.പി. കുഞ്ഞുമോന്, വര്‍ഗീസ് കോലത്തുപറമ്പില്‍, ജോയി ചക്കനാട്ട്, സുഷമ സുധാകരന്, എല്‍സി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.