തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍: ജി​ല്ല​യി​ലെ ഹി​യ​റിം​ഗ് ഇ​ന്നു ടൗ​ൺ​ഹാ​ളി​ൽ
Thursday, June 8, 2023 11:14 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​നി​ന്‍റെ ക​ര​ടി​ലു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കാനാ​യി ഇ​ന്നു രാ​വി​ലെ 10.30 മു​ത​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​ൽ ജി​ല്ല​യി​ലെ ഹി​യ​റിം​ഗ് ന​ട​ക്കും. 2019ലെ ​തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​പ്ര​കാ​രം (സി​ആ​ര്‍​ഇ​സെ​ഡ്) നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ര്‍​ത്ത് സ​യ​ന്‍​സ് സ്റ്റ​ഡീ​സ് (എ​ന്‍​സി​ഇ​എ​സ്എ​സ്) ത​യാ​റാ​ക്കി​യ തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​നി​ന്‍റെ ക​ര​ടി​ലു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കാനാ​യാ​ണ് പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ത്തു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും അ​ന്നേദി​വ​സം നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ ന​ല്‍​കാം. ജി​ല്ല​യി​ലെ നാ​ലു ന​ഗ​ര​സ​ഭ​ക​ളും 32 പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. coastal.keltron.org, keralaczma.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​റേ​റ്റ്, ന​ഗ​രാ​സൂ​ത്ര​ണ ഓ​ഫീ​സ്, തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​നി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ലാ​നി​ന്‍റെ ക​ര​ട് ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് ഫോ​ണ്‍: 0477 253390.