പെൻഷൻകാരുടെ സമരത്തിനു പിന്തുണ നൽകുക: എ.എ. ഷുക്കൂർ
1301132
Thursday, June 8, 2023 11:14 PM IST
ആലപ്പുഴ: തികച്ചും ന്യായവും മിതവുമായ ആവശ്യങ്ങൾ ഉന്നയിച്ചു കെഎസ്ആർടിസിയിലെ പെൻഷൻകാർ നടത്തുന്ന ധാർമിക സമരത്തിനു പിന്തുണ നൽകാൻ രാഷ്ട്രീയകക്ഷികളും ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. ജീവിതകാലം മുഴുവനും തുച്ഛമായ വേതനം കൈപ്പറ്റി സേവനം ചെയ്ത ഇപ്പോഴത്തെ ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് ദൈനംദിന കാര്യങ്ങൾക്കുവേണ്ടി അവർക്ക് അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണമെന്ന് എ.എ. ഷുക്കൂർ പറഞ്ഞു. സമരത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ പിള്ള, ഇ.ബി. വേണുഗോപാൽ, എൻ. ശങ്കരപ്പിള്ള, വി. രാധാകൃഷ്ണൻ, എ.പി. ജയപ്രകാശ്, ബി. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.