തെരുവിൽ അലഞ്ഞ തമിഴ്നാട് സ്വദേശിക്ക് തണലേകി ശാന്തിഭവൻ
1301131
Thursday, June 8, 2023 11:14 PM IST
അമ്പലപ്പുഴ: തെരുവിൽ അലഞ്ഞുനടന്ന തമിഴ്നാട് സ്വദേശിക്ക് തണലേകി ശാന്തിഭവൻ. ആലപ്പുഴ കോൺവന്റ് സ്ക്വയർ ഭാഗത്ത് അലഞ്ഞുനടന്ന 60 വയസുതോന്നിക്കുന്ന തമിഴ് സംസാരിക്കുന്നയാളെ ആലപ്പുഴ സൗത്ത് പോലീസ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചു. ആളെ തിരിച്ചറിയുന്നതുവരെ ശാന്തിഭവനിൽ നിർത്തണമെന്ന പോലീസിന്റെ അപേക്ഷ പ്രകാരമാണ് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സ്വീകരിച്ചത്.
രാജേന്ദ്രൻ എന്ന് സ്വയം പറയുന്ന ഇയാളെക്കു റിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ശാന്തിഭവനുമായി ബന്ധപ്പെടണമെന്ന് ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ നമ്പർ 0477-287322, 9447403035.