ആലപ്പുഴ ക്ലബ്ബിനും നിമ്മി അലക്സാണ്ടറിനും പുരസ്കാരം
1301130
Thursday, June 8, 2023 11:14 PM IST
ആലപ്പുഴ: പരിസ്ഥിതി, സാമൂഹ്യപ്രവർത്തനങ്ങൾക്ക് ആലപ്പുഴ ക്ലബ്ബിനും പ്രസിഡന്റ് നിമ്മി അലക്സാണ്ടറിനും പുരസ്കാരം. ദക്ഷിണ കേരളവും ദക്ഷിണ തമിഴ്നാടും അടങ്ങുന്ന ഇന്നർവീൽ ഡിസ്ട്രിക്ട് 321ലെ 54 ക്ലബ്ബുകളിൽനിന്നു സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 2022-23 വർഷത്തെ അഞ്ചു മികച്ച ക്ലബ്ബുകളിൽ ഒന്നായി ആലപ്പുഴ ക്ലബ്ബിനെ തെരഞ്ഞെടുത്തു.
ആലപ്പുഴയിലെ പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അനാഥരായ വയോജനങ്ങളുടെയും ബാലിക മന്ദിരത്തിലും മഹിളാ മന്ദിരത്തിലും സ്കൂളുകളിലും നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങൾക്കാണ് ആലപ്പുഴ ക്ലബ്ബിനെ മികച്ച ക്ലബ്ബുകളിൽ ഒന്നാക്കിയത്. ആലപ്പുഴ ക്ലബ് പ്രസിഡന്റ് ഡോ. നിമ്മി അലക്സാണ്ടറിനെ മികച്ച പ്രസിഡന്റമാരിൽ ഒരാളായി തെരഞ്ഞടുത്തു.